ന്യൂഡൽഹി: കേരളത്തിലേക്ക് മടങ്ങാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി അബ്ദുൾ നാസർ മദനി സുപ്രീംകോടതിയിൽ..
ആരോഗ്യനില അതീവ മോശമായ അവസ്ഥയിലാണ്. അതിനാൽ ആയുർവേദ ചികിത്സ അനിവാര്യമാണ്. ചികിത്സകൾക്കായി കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
പക്ഷാഘാതം ബാധിച്ച് അതീവ അവശനിലയിലാണ്. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. മാത്രമല്ല, തന്റെ പിതാവിന്റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിലാണ്.
പിതാവിനെ കാണാനും അവസരം നൽകണം. കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നാട്ടിൽ കഴിയാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിനായി ഇനി തന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.