കോഴിക്കോട് മെഡിക്കൽ കോളജിൽ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സംഭവം; സമരത്തിന്‍റെ ആറാം ദിവസം മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യമ​ന്ത്രി​യും ഇ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍


കോ​ഴി​ക്കോ​ട്: വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ര്‍​ഷി​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യഗ്ര​ഹ സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ മ​ന്ത്രി​യും ഇ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് നി​വേ​ദ​നം ന​ല്‍​കാ​നാ​ണ് ഹ​ര്‍​ഷി​ന​യു​ടെ തീ​രു​മാ​നം. സ​ര്‍​ജി​ക്ക​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്‌​ളോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​ത്.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജും പ​രി​പാ​ടി​ക്കു​ണ്ട്.​ മ​ന്ത്രി ഹ​ര്‍​ഷി​ന​യെ സ​മ​ര​പ്പ​ന്ത​ലി​ല്‍ കാ​ണു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ വെ​ള്ള പൂ​ശു​ന്ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ ആ​രോ​ഗ്യ മ​ന്ത്രി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തിക​രി​ച്ചി​ട്ടി​ല്ല.​

ആ​രോ​ഗ്യ വ​കു​പ്പും മ​ന്ത്രി​യും ഡോ​ക്ട​ര്‍​മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് ഹ​ര്‍​ഷി​ന​യു​ടെ ആ​രോ​പ​ണം. നീ​തി കി​ട്ടും വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം.

ഹ​ര്‍​ഷി​ന​യു​ടെ വ​യ​റി​ല്‍ കു​ടു​ങ്ങി​യ ക​ത്രി​ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ത​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ക​ത്രി​ക എ​വി​ടെ നി​ന്നാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ​

ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍​സ്ട്ര​മെ​ന്‍റല്‍ ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ക​ത്രി​ക ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​നു മു​മ്പ് യു​വ​തി​ക്ക് 2012ലും 2016​ലും സി​സേ​റി​യ​ന്‍ ന​ട​ത്തി​യ​ത് താ​മ​ര​ശേ​രി ആ​ശു​പ​ത്രി​ലാ​ണ്.

ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്‍​സ്ട്ര​മെ​ന്‍റല്‍ ര​ജി​സ്റ്റ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സ്‌​കാ​നി​ംഗില്‍ ക​ത്രി​ക ക​ണ്ടെ​ത്തി​യ​തും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​തും.

 

 

 

Related posts

Leave a Comment