ര​ണ്ടു ദി​വ​സം ചു​ട്ടു​പൊ​ള്ളും; 39 ഡി​ഗ്രി സെ​ൽ​ഷ്യ​സിലേക്ക് ചൂടുയരാം; ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രു​ന്നു


തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

ഇ​ത് സാ​ധാ​ര​ണ​യെ​ക്കാ​ൾ അ​ഞ്ച് ഡി​ഗ്രി കൂ​ടു​ത​ലാ​ണ് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ല​വി​ലു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രും.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് 32.8 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​ല​പ്പു​ഴ​യി​ൽ 34.2, കൊ​ച്ചി 33.4, കോ​ഴി​ക്കോ​ട് 35.2, പാ​ല​ക്കാ​ട് 38.5 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു താ​പ​നി​ല.

അ​തേ​സ​മ​യം സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ വ​രാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം ചൂ​ട് കു​റ​യു​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

രാ​വി​ലെ 11മു​ത​ൽ വൈ​കു​ന്നേ​രം 3 വ​രെ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment