പാ​വം സ്ത്രീ, ​ഈ ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് ചി​രി​ക്കു​ന്നത്..? വ​ധു​വ​ര​ന്‍​മാ​രു​ടെ വ​ര​വ് ചി​ത്രീ​ക​രി​ച്ച യു​വ​തി​ക്ക് സം​ഭ​വി​ച്ച​ത് ഇ​താ​ണ്…

വി​വാ​ഹം മി​ക്ക​വ​രും ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട​ല്ലൊ. ആ ​നി​മി​ഷ​ങ്ങ​ളൊ​ക്കെ​ത്ത​ന്നെ പ​ക​ര്‍​ത്തി സൂ​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും.

മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ വ​ര​വോ​ടെ പ്രൊ​ഫ​ഷ​ണ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്കൊ​പ്പം പ​ല​രും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​വാ​ന്‍ ആ​രം​ഭി​ച്ചു.

ഇ​ത് പ​ല​പ്പോ​ഴും വ്യ​ത്യ​സ്ത​മാ​വു​ക​യൊ പാ​ളി​പോ​വു​ക​യൊ ചെ​യ്യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഹൈ​ദ​ര​ബാ​ദി ജാ​ന്‍ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളാ​ണു​ള്ള​ത്. വ​ധൂ​വ​ര​ന്‍​മാ​ര്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ല​രും അ​വ​രെ അ​നു​ഗ​മി​ക്കു​ന്നു. ഈ ​രം​ഗ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ പ​ല​രും ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​മാ​യി എ​ത്തുകയാണ്.

അ​ക്കൂ​ട്ട​ത്തി​ല്‍ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ പി​ന്നി​ലേ​ക്കാ​യാ​ണ് ന​ട​ന്ന​ത്.

പക്ഷേ പി​റ​കി​ല്‍ ഒ​രി​ട​ത്താ​യി ഒ​രു ഓ​ടയുള്ള ​കാ​ര്യം അ​വ​ര്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. ത​ത്ഫ​ല​മാ​യി അ​വ​ര്‍ നി​ല​തെ​റ്റി ആ ​വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ണു.

വി​വാ​ഹ​ത്തി​നെ​ത്തി​യ ചി​ല​ര്‍ അ​വ​രെ പി​ടി​ച്ചു​ക​യ​റ്റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വ​ര​നും വ​ധു​വും ഇ​ത് ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ യാ​ത്ര തു​ട​രു​ക​യാ​ണ്.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് ത​മാ​ശ ക​ല​ര്‍​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​യെ വി​മ​ര്‍​ശി​ച്ചു​ള്ള ക​മ​ന്‍റുക​ളും ധാ​രാ​ളം എ​ത്തു​ക​യു​ണ്ടാ​യി.

“ആ​ളു​ക​ള്‍​ക്ക് വി​വാ​ഹ​ത്തെ മ​റ​ക്കാ​ന്‍ ക​ഴി​യും, പ​ക്ഷേ അ​വ​ര്‍ മ​റ​ക്കാ​നാ​വാ​ത്ത രം​ഗം മ​റ​ക്കി​ല്ല,’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് എ​ഴു​തി​യ​ത്.

“പാ​വം സ്ത്രീ, ​ഈ ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് ചി​രി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല’ എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.



Related posts

Leave a Comment