മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ച്ചി​ട്ടി​ല്ല; ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​ലെ അ​തി​ക്ര​മം അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​ലെ അ​തി​ക്ര​മം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും പി.​സി. വി​ഷ്ണു​നാ​ഥാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ വാ​ർ​ത്ത എ​ങ്ങ​നെ സ​ർ​ക്കാ​രി​നെ​തി​രാ​കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് ചോ​ദി​ച്ചു. ല​ഹ​രി​മാ​ഫി​യ​ക്ക് എ​തി​രാ​യ വാ​ർ​ത്ത​യി​ൽ എ​ന്തി​നാ​ണ് എ​സ്എ​ഫ്ഐ​ക്ക് പ്ര​തി​ഷേ​ധ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​സ്എ​ഫ്ഐ​ക്ക് സെ​ൻ​സ​ർ​ഷി​പ്പ് ന​ൽ​കി​യ​ത് ആ​രാ​ണെ​ന്നും വി​ഷ്ണു​നാ​ഥ് ചോ​ദി​ച്ചു. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ലെ അ​തി​ക്ര​മ​വും പോ​ലീ​സ് പ​രി​ശോ​ധ​ന​യും മാ​ധ്യ​മ​സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണ്.

സ​ർ​ക്കാ​രി​നെ​തി​രെ ആ​രും ഒ​രു വാ​ർ​ത്ത​യും കൊ​ടു​ക്കാ​തെ പ​ഞ്ച​പു​ച്ഛ​മ​ട​ക്കി​യി​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. എ​ത്ര ഭീ​ഷ​ണി ഉ​ണ്ടാ​യാ​ലും സ​ർ​ക്കാ​രി​ന്‍റെ ദു​ഷ് ചെ​യ്തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​മെ​ന്നും വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ലെ അ​ക്ര​മ​ത്തെ​യും പ​രി​ശോ​ധ​ന​യെ​യും ന്യാ​യി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.

ഇ​ത് അ​ടി​യ​ന്തര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മ​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സി​ലെ പ​രി​ശോ​ധ​ന നി​യ​മ​വാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ മ​ഹാ​കാ​ര്യ​മാ​യി പ്ര​തി​പ​ക്ഷം പ​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി നോ​ക്കി​യ​ല്ല പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Related posts

Leave a Comment