കോഴിക്കോട്: ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ട ‘കരിങ്കൊടി സമര’ത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി. കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനുനേരേ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചുമാറ്റിയ സംഭവം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടു വരാനാണു ബിജെപി നേതൃത്വത്തിന്റെ ശ്രമം.
വിഷയത്തില്ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന് (എൻഡബ്ല്യുസി) ചെയർപേഴ്സ ണ് രേഖ ശർമ അറിയിച്ചു. ‘മാർച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവർ ട്വീറ്റ് ചെയ്തു. മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിസ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിഷയം കത്തിക്കാന്തന്നെയാണ് മഹിളാമോര്‍ച്ചയുടെയും തീരുമാനം.
സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുന്നതായും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ദ്രോഹിക്കുന്നതായും ബിജെപി സംസ്ഥാന നേതൃത്വം നേരത്തത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരേ ശക്തമായ സമരം തുടരുന്നതിനിടെയാണ് വിവാദമായ പോലീസ് നടപടി വീണ് കിട്ടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിപാടിക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരേ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ആ സമയത്ത് വനിതാ പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നില്ല.തുടര്‍ന്നാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരന് വിസ്മയയെ കഴുത്തിന് പിടിച്ച് മാറ്റിയത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.