കരൾ രോഗവുമായി ബന്ധപ്പെട്ട് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് ആദ്യഭാര്യ അമൃത സുരേഷും മകൾ അവന്തികയും. ഇരുവരും ബാലയെ കണ്ടു സംസാരിച്ചുവെന്നും അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞു.
ദയവുചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിലവിൽ മറ്റുപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അഭിരാമി വ്യക്തമാക്കി.
ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവർ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ തുടരുകയാണ്.
ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് തെറ്റായ വാർത്തകൾ ഈ അവസരത്തിൽ പ്രചരിപ്പിക്കരുത്. അഭിരാമി സമൂഹമാധ്യമത്തിൽ കുറിച്ചു.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.