നമ്മുടെ നാട്ടില്‍ പലതരം മൃഗങ്ങളെ ഇണക്കി വളര്ത്താറുണ്ടല്ലൊ. അത് ചിലപ്പോള്‍ നായയോ, പൂച്ചയോ ഒക്കെയാവാം. എന്നാല്‍ ഈ ഉലകില് പാമ്പിനെ വളര്‍ത്തുന്നവര്‍ നന്നേ ചുരുക്കമായിരിക്കും.
അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നുള്ള ഒരു പാമ്പ് വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ന്യൂജഴ്സിയിലെ ഒരു താമസക്കാരന് തന്റെ അപ്പാര്‍ട്ട്മെന്റിലെ റഫ്രിജറേറ്ററിന് സമീപമെത്തിയപ്പോള്‍ ഒന്നുഞെട്ടി.
കാരണം റഫ്രിജറേറ്ററിന് പിന്നില്‍ ഒരു പാമ്പ് ഒളിച്ചിരിക്കുന്നു. അദ്ദേഹം ഉടനടി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. എന്നാലിത് ഭയപ്പെടേണ്ടയിനം പാമ്പല്ലായിരുന്നു. ആളുകള്‍ വീടുകളില്‍ വളര്‍ത്തുന്ന പാമ്പായിരുന്നു.
പൈബാള്‍ഡ് ബോള്‍ എന്നറിയപ്പെടുന്ന പെരുമ്പാമ്പാണിത്. രക്ഷാപ്രവര്‍ത്തകര്‍ ഇതിനെ ലിബര്‍ട്ടി ഹ്യൂമന്‍ സൊസൈറ്റി എന്ന മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടുള്ളവര്‍ ഈ പാമ്പിന് “ബനാന’ എന്നൊരു പേരിട്ട്.
പാമ്പ് ആരുടെയെങ്കിലും വളര്ത്തുമൃഗമാകാം എന്ന നിഗമനത്തിലാണ് ഈ സൊസൈറ്റി. നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പാമ്പിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലിബര്‍ട്ടി ഹ്യൂമന്‍ സൊസൈറ്റി.
ഏഴ് ദിവസത്തിനകം ഉടമയെ കണ്ടെത്തിയില്ലെങ്കില്‍ പാമ്പിനെ ദത്തെടുക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.