ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്.
മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി.
ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു.
ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.