കാസര്‍ഗോഡ്: സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തുപോയ പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളിനു സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച്ചത്. സ്കൂളില്‍ ക്ലാസുകള്‍ അവസാനിച്ച് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു.
കളിക്കാനാണെന്നു പറഞ്ഞാണ് ഇന്നലെ വൈകുന്നേരം വീട്ടില്‍നിന്നും പുറത്തുപോയത്.വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയത്.
രാത്രി എട്ടോടെ സ്കൂളിന്റെ പിറകുവശത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പെരളത്തെ വിനോദിന്റെ മകനാണ്.