ആരാണ് വിജയ് പിള്ള? ചിത്രങ്ങളും വിവരങ്ങളും പുറത്ത് ! ഷാജ് കിരണിന് ശേഷം പുതിയ ഇടനിലക്കാരനോ ?

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തിൽ ചർച്ച സജീവം.

മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്.

ഇതോടെ വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമാകുകയാണ്.

കൊച്ചിയിൽ പ്രവ‍ർത്തിക്കുന്ന വി ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിജയ് പിള്ള പ്രവർത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related posts

Leave a Comment