മസ്കറ്റ്: തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി.
തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാൽ 5,000 റിയാല്‍ പിഴയും ആറു മാസം തടവും ലഭിക്കും.
പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്നു നഗരസഭ അറിയിച്ചു.
ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ വസ്ത്രം അലക്കിയ ശേഷം ബാൽക്കണികളിൽ ഉണക്കാൻ ഉപയോഗിക്കുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകിയത്.
50 റിയാല്‍ മുതല്‍ 5,000 റിയാല്‍ (പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍) വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
നഗരത്തിന്റെ കാഴ്ച ഭംഗിക്കു കോട്ടം തട്ടുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇടവരുത്തുന്ന കാര്യമാണിതെന്ന് നഗരസഭ വിലയിരുത്തി.
എന്നാല്‍, മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.