തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര പോലീസീന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹറിന്റെ ബന്ധുക്കള്‍ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്.
സഹറിനെ മര്‍ദിച്ചശേഷം ഒരാഴ്ചയോളം അക്രമികള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും പോലീസ് ഇവരെ പിടികൂടിയില്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴി ഒരുക്കിയെന്നും സഹറിന്റെ സഹോദരി ആരോപിച്ചു.
സംഭവശേഷം ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തുടര്‍ന്നുവെന്നും സഹറിന്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു.
സഹറിനെ അക്രമികള്‍ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സഹര്‍ മരിക്കും മുന്‍പേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികള്‍ നാട്ടിലുണ്ടായിട്ടും പിടികൂടാന്‍ പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
പണം വാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹറിന്റെ സഹോദരി പറയുന്നു. കടുത്ത ഭാഷയിലാണ്് ബന്ധുക്കൾ പോലീസിനെ വിമര്‍ശിച്ചത്.
തങ്ങള്‍ തന്നെ പ്രതികളെ പിടിച്ചുകൊടുക്കണമായിരുന്നെങ്കില് പോലീസെന്തിനാണെന്ന് ബന്ധുക്കള്‍ ചോദിച്ചു. പ്രതികള്‍ നാട്ടിലുണ്ടായിട്ടും അവര്‍ അടുത്ത വീട്ടിലെ കല്യാണം കൂടിയിട്ടും പോലീസിനവരെ പിടികൂടാനായില്ലെന്നാണ് സഹോദരിയടക്കമുള്ളവരുടെ ആരോപണം.