ചാരുംമൂട്: പട്ടികജാതി കുടുംബത്തെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി.
ചുനക്കര കിഴക്കുംമുറി സതീഷ്ഭവനത്തിൽ സതീഷ് കുമാറിനെ സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി. ബിനുവിന്റെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായാണ് പരാതി.
സതീഷ് ബാബുവിനെ മർദിക്കുകയും ചെയ്തതെന്ന് സതീഷിന്റെ ഭാര്യ ബീനമോൾ കുറത്തികാട് എസ്എച്ച്ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. സതീഷ് ബാബു ഇപ്പോൾ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
സംഭവം കെട്ടിച്ചമച്ചതെന്ന് ഏരിയാ സെക്രട്ടറി. വ്യാഴാഴ്ച സതീഷ്ബാബു തന്റെ ഫോണിലേക്ക് അപകീർത്തിപ്പെടുവിധം മെസേജുകൾ അയച്ചിരുന്നു.
ഇതു സംബന്ധിച്ച് വൈകിട്ട് ഏഴിനു താൻ കുറത്തികാട് പോലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തുകയും ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു.
വീട്ടിൽ അതിക്രമം നടത്തിയിട്ടില്ല. മുമ്പ് സിപിഎമ്മിലുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. പേലീസ് കേസെടുത്തു.
ബീനാമോളുടെ പരാതിയിൽ ഏരിയാ സെക്രട്ടറി ബി. ബിനുവിനെതിരേയും ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ സതീഷ് ബാബുവിനെതിരേയും കേസെടുത്തതായി കുറത്തികാട് എസ്എച്ച്ഒ പറഞ്ഞു.