കണ്ണൂർ: സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എൻഐഎ കേസിലെ തടവുകാരനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിക്കെതിരേയാണ് ജോയിന്റ് സൂപ്രണ്ടിന്റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രാർഥനയ്ക്കു വിട്ട രീതി ശരിയല്ലെന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയത്.
ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലെ തടവുകാരനാണ് ഭീഷണി മുഴക്കിയത്.