കോഴിക്കോട്: കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം തുറന്നു പറയുമെന്നും ഇനി അങ്ങനെ പ്രവർത്തിക്കേണ്ടെന്നാണ് കെപിസിസി തീരുമാനമെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ തയാറാണെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി.
പരസ്യ പ്രതികരണങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി കെ. മുരളീധരന് കെപിസിസി പ്രസിഡന്റ് കത്തയച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ.
കെപിസിസി അയച്ചെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കത്ത് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മുരളീധരൻ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ ആരോപണം കോൺഗ്രസ് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ല. ആരോപണങ്ങളിൽ കഴന്പില്ലെങ്കിൽ സിപിഎം മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങട്ടെയെന്നും മുരളീധരൻ പറഞ്ഞു.