പൂനെ: ദേശീയ വനിതാദിനത്തില്‍ മഹാാരാഷ്ട്രയില്‍ 27 കാരിക്കെതിരേ നടന്ന പീഡനത്തിന്റെ വിവരം രാജ്യത്തെ ഞെട്ടിക്കുന്നു.
വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പട്ടിണിക്കിട്ട് അവരുടെ ആര്‍ത്തവരക്തം ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വില്‍പ്പന നടത്തി.
മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയുടെ എംഎല്‍സി മനീഷ കയാന്ഡേയാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പൂനെയിലെ വിശ്രാന്ത്വാഡി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ബലാത്സംഗം ചെയ്തയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തതായും മനീഷ പറഞ്ഞു.
മാസമുറ സമയത്ത് മൂന്ന് ദിവസത്തോളം പട്ടിണിയ്ക്കിട്ടതായും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഇരയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
2019 ല്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അന്നുമുതല്‍ ഭര്‍ത്താവും കൂടുംബവും സ്ത്രീധനത്തിന്റെയും മറ്റും പേരു പറഞ്ഞ് പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
മാസമുറ സമയത്ത് കെട്ടിയിട്ട ശേഷം ഒരു പരുത്തിത്തുണികൊണ്ടാണ് ആര്‍ത്തവരക്തം ശേഖരിച്ചത്.
ദുര്മന്ത്രവാദത്തിനെതിരേ മഹാരാഷ്ട്ര ഗവണ്മെന്റ് കൊണ്ടുവന്ന പുതിയ നിയമത്തിന് കീഴിലാണ് കേസെടുത്തിരിക്കുന്നത്. സംഭവം മറ്റു നിയമസഭാ സാമാജികരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഗ്രാമമോ നഗരമോ ഇല്ലാതെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടികള്‍ മഹാരാഷ്ട്രയില്‍ ഉടനീളം നടക്കുന്നുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടി വേണമെന്നും മനീഷ സഭയില്‍ ആവശ്യപ്പെട്ടു.
പൂനെയില്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടയില്‍ രണ്ടാമത്തെ സംഭവമാണ് ഇത്. ജനുവരിയില്‍ ഒരു 28 കാരിയ്ക്കും സമാനമായ വിചിത്രാനുഭവം നേരിടേണ്ടി വന്നിരുന്നു.
ഗര്‍ഭധാരണത്തിന് വേണ്ടി യുവതിയെ ശ്മശാനത്തില്‍ നിര്‍ത്തി നിര്‍ബ്ബന്ധിപ്പിച്ച് കുളിപ്പിക്കുകയും മനുഷ്യന്റെ എല്ലുപൊടിയും ചിതാഭസ്മവും കലക്കി കുടിപ്പിക്കുകയും ചെയ്തു.
ഇവരുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, ഭര്‍ത്താവിന്റെ സഹോദരന്, മറ്റ് മൂന്ന് പേര് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മഹാരാഷ്ട്ര വനിതാകമ്മീഷനും കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.