ക​ണ്ണ് പ​രി​ശോ​ധ​യ്ക്ക് എത്തിയ പെൺകുട്ടിയോട് മോശം പെരുമാറ്റം; അ​ബ്ദു​ൽ റ​ഫീ​ക്കിന്‍റെ തോന്ന്യാസം തടഞ്ഞ് പെൺകുട്ടി; പോ​ക്സോ കേ​സ് എടുത്ത് പോലീസ്

ഹ​രി​പ്പാ​ട്: മു​തു​കു​ളം സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് (ക​ണ്ണ് പ​രി​ശോ​ധ​ക​ൻ) പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ.

നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര റാ​ഹ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഫീ​ക്കി​നെ​യാ​ണ് (48) തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സേ​വ​ന​ത്തി​നാ​യി ഇ​യാ​ൾ തൃക്കു​ന്ന​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ എ​ത്തും.

ഇ​യാ​ളു​ടെ അ​ടു​ത്ത് ക​ണ്ണ് പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യ 14 വ​യ​സു​കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണു പ​രാ​തി. വി​വ​രം പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

തൃ​ക്കു​ന്ന​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്എ​ച്ച് ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​തീ​ഷ് ബാ​ബു, സി​പി​ഒ​മാ​രാ​യ രാ​ഹു​ൽ ആ​ർ.​ കു​റു​പ്പ്, ജ​ഗ​ന്നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് നൂ​റ​നാ​ട് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment