തിരുവനന്തപുരം: കെഎസ്ആർടിസിയിൽ രണ്ടാം ഗഡു ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങാൻ യൂണിയനുകൾ കൂടിയാലോചനകൾ ആരംഭിച്ചു.
ഫെബ്രുവരി മാസത്തെ ശന്പളത്തിലെ ആദ്യ ഗഡു ഈ മാസം അഞ്ചിന് നൽകിയിരുന്നു. അവശേഷിക്കുന്ന തുക പത്താം തീയതി നൽകുമെന്നായിരുന്നു ധാരണ.
എന്നാൽ സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായം ഇതുവരെയും ലഭിക്കാത്തതിനാൽ അവശേഷിക്കുന്ന ശന്പളത്തുക ഉടൻ നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാരോട് വ്യക്തമാക്കി.
പ്രതിമാസം 50 കോടി രൂപ സർക്കാരിൽനിന്നുള്ള സാന്പത്തിക സഹായം ലഭിക്കുന്നത് വിനിയോഗിച്ചാണ് ജീവനക്കാർക്ക് ശന്പളം നൽകി വന്നിരുന്നത്.
ഇത് ചില മാസങ്ങളിൽ 30 കോടി രൂപയായി കുറയാറുണ്ട ്. ഇങ്ങനെ സംഭവിക്കുന്പോൾ ശന്പളകുടിശിക ഭീമമായ തുകയാകുകയാണ് പതിവ്.
കഴിഞ്ഞ മാസത്തെ ശന്പള വിതരണത്തിന് സർക്കാരിൽനിന്നു 30 കോടി രൂപമാത്രമാണ് ലഭിച്ചത്. കെഎസ്ആർടിസിയിലെ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സമയബന്ധിതമായി പണം നൽകണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചെങ്കിലും അനുകുല തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
അതേ സമയം ശന്പള വിതരണത്തിൽ തടസം ഉണ്ട ായത് ജീവനക്കാരുടെ കുടുംബ വരുമാനത്തെയും ജീവിതത്തെയും ബാധിച്ചതിനാൽ യൂണിയനുകൾ ശക്തമായി മാനേജ്മെന്റിനെതിരേ നിലയുറപ്പിച്ചിരിക്കുകയാണ്.
എല്ലാ യൂണിയനുകളും സമരം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചു. സമരം ഒഴിവാക്കാനും യൂണിയനുകളെ അനുനയിപ്പിക്കാനുമായി ഗതാഗതമന്ത്രി ആന്റണി രാജു 18ന് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.
ചർച്ച പരാജയപ്പെട്ടാൽ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ പണിമുടക്ക് സമരം ആരംഭിച്ചാൽ കെഎസ്ആർടിസിക്ക് താങ്ങാനാകാത്ത സ്ഥിതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.