കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്.
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യം മൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
രാത്രിയിൽ വലിയ ദുർഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.