കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി മോർച്ചറികളിൽ ആംബുലൻസ് ജീവനക്കാരുടെയും, ഫോട്ടോ ഗ്രാഫർമാരുടെയും പിടിച്ചുപറി.
ദുരൂഹ മരണമെങ്കിൽ കഴുത്തറപ്പൻ തുകയാണ് ഇവർ വാങ്ങുന്നത്. വിഹിതം ലഭിക്കുമെന്നതിനാൽ ബന്ധപ്പെട്ടവരും കണ്ണടയ്ക്കുകയാണ്.
പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുന്നതിന് കാത്തിരിക്കുന്ന ബന്ധുക്കൾ ആവശ്യപ്പെടുന്ന പണം കൊടുക്കുമെന്നതാണ് ഇവർക്ക് വളമാകുന്നത്.
പോസ്റ്റുമോർട്ടത്തിന് മൃതദേഹം എടുക്കുമ്പോൾ പുതിയ മുണ്ട്, ഷർട്ട്, തലയണ, പൗഡർ, സ് പ്രേ തുടങ്ങിയവ ബന്ധുക്കളെക്കൊണ്ട് ജീവനക്കാർ വാങ്ങിപ്പിക്കും.
ദിവസം ഒരു ഡസൻ പോസ്റ്റുമോർട്ടം വരെ മെഡിക്കൽ കോളേജാശുപത്രിയിൽ നടക്കാറുണ്ട്. ഒന്നോ രണ്ടോപേർക്കായി വാങ്ങുന്ന സാധനങ്ങളാണ് മറ്റ് പോസ്റ്റുമോർട്ടങ്ങൾക്കും ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം.
ബാക്കി സ്ഥിരം കടയിൽ വിറ്റ് ജീവനക്കാർ പണം വീതിച്ചെടുക്കും. ചില സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അമിത വണ്ടിക്കൂലിയ്ക്ക് പുറമെ മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്തെത്തിക്കാൻ ഒപ്പം കൂടി 500 രൂപ വരെ വാങ്ങുന്നതും പതിവാണ്.
പോസ്റ്റുമോർട്ടം നടക്കുന്ന സ്ഥലത്ത് പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമമെങ്കിലും സഹായികളായി കൂടുന്ന ആംബുലൻസ് ഡ്രൈവർമാരെയും, ഫോട്ടോഗ്രാഫർമാരെയും ആരും തടയാറില്ല.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും നിരവധി പോസ്റ്റുമോർട്ടം നടക്കാറുണ്ട്. ഇവിടെയും സഹായികളായി കൂടുന്ന ആംബുലൻസ് ജീവനക്കാർക്കും പണമാണ് മുഖ്യം.