കണ്ണൂർ: പയ്യന്നൂരിൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് വധേയയാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നോട് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും തുടർന്ന് പ്രതി അകലാൻ ശ്രമിച്ചെന്നും കാട്ടി യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്ത്(36) ആണ് അറസ്റ്റിലായത്.
സ്വകാര്യ ബസിലെ ഡ്രൈവറായ പ്രതി ഫേസ്ബുക്ക് വഴിയായിരുന്നു യുവതിയെ പരിചയപ്പെട്ടത്.
ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയാണ് പ്രതിക്കെതിരെ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനായ്പദമായ സംഭവമെന്നാണ് പോലീസ് പറയുന്നത്.
ഭർതൃമതിയായ ഇരുപത്താറുകാരി ബസ് ഡ്രൈവറായ നിശാന്തുമായി പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ്. പരിചയം വളർന്ന് പ്രണയമായി മാറുകയായിരുന്നു.
ഒരുകുട്ടിയുടെ അമ്മകൂടിയായ യുവതിയ്ക്ക് വിവാഹം കഴിക്കാമെന്ന വാഗ്ധാനവും നിശാന്ത് നൽകിയിരുന്നു.
നിശാന്തിൻ്റെ വാക്കുകളിൽ വീണുപോയ യുവതി അയാളുടെ നിർദ്ദേശ പ്രകാരം പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തി. അവിടെ വച്ച് നിശാന്ത് യുവതിയുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നോട് അകൽച്ച കാണിക്കുന്നതായി യുവതി മനസ്സിലാക്കി.
ഫോൺ വിളിച്ചാൽ എടുക്കാതെയായി. ശാരീരിക ബന്ധത്തിന് മുൻപ് ധാരാളം സംസാരിക്കുമായിരുന്ന നിശാന്ത് സംസാരിക്കാതെയായതോടെയാണ് അയാൾ തന്നിൽ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയതെന്ന് യുവതി പറയുന്നു.
തുടർന്ന് യുവതി ഇയാൾക്കെതിരെ ആലക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പോലീസ് പയ്യന്നൂർ പോലിസിന് കേസ് കൈമാറി.
പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നിർദേശ പ്രകാരം യുവതിയുടെ പരാതിയിൽ കേസെടുത്തു.
തുടർന്ന് എസ്ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയിൽ നിന്നും പ്രതിയെ പിടികൂടുകയാതയിരുന്നു. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.