മാവേലിക്കര: കെട്ടുതാലി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനെതിരേ മുന്‍ ഗുമസ്ത കോടതിക്കു മുന്പില് പ്ലക്കാര്‍ഡും ഏന്തി പ്രതിഷേധിച്ചു.
മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മുജീബ് റഹ്മാനും അയാളുടെ മറ്റൊരു ഗുമസ്തയായ രശ്മിക്കുമെതിരേ പ്രതിഷേധവുമായാണ് അഭിഭാഷകന്റെ മുന്‍ ഗുമസ്തയായ മായ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ സ്വര്‍ണാഭരണങ്ങള്‍ രശ്മി എന്ന ഗുമസ്ത വഴി പണയം വച്ച് പണം വാങ്ങിയെടുത്തശേഷം ആഭരണങ്ങള്‍ തിരികെ എടുത്തു നല്‍കാതെ കബളിപ്പിക്കുകയാണെന്നാണ് മായ പറയുന്നത്.
ഇതു കാരണം തന്റെ കുടുംബ ജീവിതവും പ്രതിസന്ധിയിലായതായി അവര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്ലക്കാര്‍ഡും ഏന്തിയാണ് രാവിലെ മുതല്‍ മായ കോടതിക്കു മുന്പില്നിന്നു പ്രതിഷേധിച്ചത്.