‘വാ​ഴ​പ്പി​ണ്ടി’ പ്രയോഗം; റിയാസിനെ ലക്ഷ്യം വച്ചാൽ രണ്ടുണ്ട് കാര്യം; മരുമകനേയും മുഖ്യമന്ത്രിയെയും വിയർപ്പിക്കാൻ പ്ര​തി​പ​ക്ഷം


കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള പോ​ര് സ​ക​ല സീ​മ​ക​ളും ലം​ഘി​ച്ച് മു​ന്നേ​റ​വേ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ടാ​ര്‍​ജ​റ്റ് ചെ​യ​്ത് സ​ര്‍​ക്കാ​രി​നെയും അ​തു​വ​ഴി മുഖ്യമന്ത്രിയെയും പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം.

മാ​നേ​ജ് മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ മ​ന്ത്രി​യാ​യ ആ​ളെ​ന്ന് മ​ന്ത്രി റി​യാ​സി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ള്‍ അ​മ്മാ​യി അ​പ്പ​ന്‍-മ​രു​മ​ക​ന്‍ ഭ​ര​ണ​മാ​ണ് കേ​ര​ളം ഇ​പ്പോ​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്‌​ന​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​നം.​

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്ക് വാ​ഴ​പ്പി​ണ്ടി ന​ട്ടെ​ല്ലാ​ണെ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് റി​യാ​സി​നെ​തി​രേ ശ​ക്ത​മാ​യി തി​രി​യാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്ന​ത്.

റിയാസിനെ ലക്ഷ്യം വയ്ക്കുന്നതോടെ ഒന്നിലധികം ഗുണങ്ങൾ പ്രതിപക്ഷം കാണുന്നു. റി​യാ​സി​നെ​തി​രേ മ​ന്ത്രി​സ​ഭ​യി​ലെ​ മ​റ്റംഗങ്ങളിലും ഭരണപക്ഷ എം​എ​ല്‍​എ​മാ​രി​ലുമു​ള്ള നീ​ര​സം പു​റ​ത്തു​കൊ​ണ്ടു​വ​രുന്നതിനൊപ്പം മ​ന്ത്രിസ​ഭ​യി​ലും പു​റ​ത്തും അദ്ദേഹത്തിനു ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ന്‍ പ​രി​വേ​ഷം ത​ക​ര്‍​ക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​സ്ഥാ​നം മോ​ഹി​ച്ച എ.​എ​ന്‍​. ഷം​സി​റി​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ച്ചു ജയിച്ച മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം എ​ന്നീ പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ ഷം​സീ​റി​ന് പ​രി​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍ സി​പി​എം​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യ​തോ​ടെ വീ​ണ്ടും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷി​ച്ച ഷം​സീ​റി​ന് എം.​ബി.​ രാ​ജേ​ഷ് മ​ന്ത്രിയാകുന്നതും കാണേണ്ടിവന്നു. പകരം ഷം​സീ​റിനു കിട്ടിയതാ​ക​ട്ടെ സ്പീ​ക്ക​ര്‍ ക​സേ​രയും.

ചു​രു​ങ്ങി​യ നാ​ളു​ക​ള്‍​കൊ​ണ്ട് മി​ക​ച്ച മ​ന്ത്രി​യെ​ന്ന​ പേ​രെ​ടു​ത്ത റി​യാ​സി​നെ​തി​രേ നേ​ര​ത്തെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

എ​ല്ലാം പിആ​ര്‍ വ​ര്‍​ക്കാ​ണെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. മ​ന്ത്രി​യു​ടെ ഓ​ഫീ​സു​ക​ളി​ലെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​ന​വും പി​ന്നാ​ലെ ചാ​ന​ല്‍ കാ​മ​റ​ക​ളു​ടെ അ​ക​മ്പ​ടി​യും ഈ ​വാ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​തി​പ​ക്ഷ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി.

Related posts

Leave a Comment