ന്യൂഡല്‍ഹി: സമാധാന നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് തോജെ പറഞ്ഞു. മോദി വിശ്വസ്തനായ നേതാവാണ്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ കഴിവുള്ള നേതാവാണ്.
മോദിക്ക് പുരസ്കാരം ലഭിച്ചാല്‍ അത് അര്‍ഹതയുള്ള നേതാവിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും തോജെ കൂട്ടിചേര്‍ത്തു.
2018-ല്‍ മോദിക്ക് സോള്‍ സമാധാന പുരസ്കാരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം.