തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് അസോസിയേറ്റ് പ്രഫസർ വി.കെ. സഞ്ജു.
എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി സസ്പെൻഡ് ചെയ്തുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ അധ്യാപക ഉപരോധിത്തിനിടെയായിരുന്നു സംഭവം.
രാത്രി വൈകിയും ഉപരോധം തുടർന്നതോടെ പുറത്തുപോകണമെന്ന് പറഞ്ഞതിനാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് എന്ന് അധ്യാപിക അറിയിച്ചു.
പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രവർത്തകർ കെെയ്ക്ക് പിടിച്ച് തിരിച്ചെന്നും കെെയ്ക്ക് സാരമായി പരിക്കുണ്ടെന്നും അധ്യാപിക കൂട്ടിച്ചേർത്തു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കാന്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു.
തുടർന്ന് കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചെന്ന പരാതിയിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.