തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ലക്ഷ്യംവച്ച് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
ഞാനാണ് വലിയവന്‍ എന്ന ഭാവം ഉപേക്ഷിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങനെ 19 സീറ്റുകൾ ലഭിച്ചു,
നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയപ്പെട്ടു, അനൈക്യമാണ് എല്ലാത്തിനും കാരണം. ഞാനാണ് വലിയവൻ എന്ന സമീപനം സ്വീകരിച്ചാൽ വിജയിക്കാൻ സാധ്യമല്ല.
ആ സമീപനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണെന്ന് മനസിലാക്കണം.
ഈ യാഥാർഥ്യം മനസിലാക്കാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.