സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി.
ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി.
പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു.
ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്.
അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്.
അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി. ഒരടിസ്ഥാനവുമില്ലാതെ വിവരങ്ങള്‍ ചേര്‍ത്ത റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐഇപി മാപ്പുപറയാണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
2022ല്‍ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകള്‍ കൊല ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 30 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാലയളവില്‍ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങള്‍ ഐ.എസ് നടത്തി.
ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാമതും പാക്കിസ്ഥാന് ആറാമതും അഫ്ഗാനിസ്ഥാന് ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്തുണ്ട്.