ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടെ മദ്യം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറാണ് ആലപ്പുഴ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം സ്വദേശിനിയും മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയുമാണു പീഡനത്തിനിരയായ യുവതി. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വച്ചാണു സംഭവം.
എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലാണു ലൈഗികാംതിക്രമം നടന്നത്.ജമ്മു കാഷ്മീരിൽ സൈനികനാണ് പ്രതീഷ് കുമാർ. അവധിക്കു നാട്ടിലേക്കു വരികയായിരുന്നു.
ഉഡുപ്പിയിൽ നിന്നാണു യുവതി ട്രെയിനിൽ കയറിയത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി അപ്പർ ബർത്തിൽ അവർക്കൊപ്പം കയറി.
പിന്നീടു പ്രതി നിർബന്ധിച്ചു മദ്യം നൽകിയെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണു യുവതി പരാതിയിൽ പറയുന്നത്.
തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം യുവതി ഭർത്താവിനെ വിവരം ധരിപ്പിച്ചു.ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്തു പരാതി നൽകിയത്. യുവതിക്കു മദ്യം നൽകിയതായും എന്നാൽ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സൈനികന്റെ വാദം.
യുവതി വിഷാദരോഗിയാണെന്നും ഒരു മാസമായി ചികിത്സയിലാണെന്നും യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നുമാണു പരാതിയിൽ പറയുന്നത്.