ബാലതാരമായി എത്തി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയായി തിളങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രന്.
മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ മകളയായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സുരേന്ദ്രന് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടാനും പിന്നീട് നായികയായി മാറുവാനും താരത്തിന് കഴിഞ്ഞിരുന്നു.
ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്ക് എത്തിയ താരം തല അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താല്‍, വിശ്വാസം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി.
ഭാസ്ക്കര്‍ ദി റാസ്ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനിഖ ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.
ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച താരത്തിന് ഇപ്പോഴും ആരാധകര്‍ക്ക് കുറവ് ഒന്നുമില്ല.
ഇപ്പോഴിതാ തന്നെ കാണാന്‍ വേണ്ടി ഒരു ആരാധകന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് താരം.
തന്നെ പിന്തുടര്ന്ന് ഹൈദരാബാദ് വരെ എത്തിയ ഒരു ആരാധകനെ കുറിച്ചാണ് അനിഖ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടിട്ടായിരുന്നു അയാള്‍ തന്നെ തേടിയെത്തിയത്.
ഒരിക്കല്‍ താന്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയിട്ടപ്പോള് അതിന്റെ കൂടെ ലൊക്കേഷനും ഇട്ടിരുന്നു. ആ ലൊക്കേഷന്‍ പിന്തുടര്ന്നാണ് അയാള്‍ തന്റെ അടുത്തെത്തിയതെന്ന് അനിഖ പറയുന്നു. പ
ക്ഷെ അത്രയും കഷ്ട്ടപെട്ട് അയാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ആ കൂടിക്കാഴ്ച നോര്‍മല്‍ ആയിരുന്നു. അയാള്‍ വന്ന് തന്നോടൊപ്പം ഫോട്ടോയൊക്കെ എടുത്ത് മടങ്ങുകയും ചെയ്തു.
പക്ഷെ തനിക്ക് അതൊരു ക്രീപ് ആയിട്ടുള്ള അനുഭവമായിരുന്നു. ഇത്രയും ദൂരം തന്നെ തേടി ആളുകള്‍ വരുന്നുവോ, അതിന് മാത്രം എന്താണ് ഇരിക്കുന്നത് എന്ന് താന്‍ ചിന്തിച്ചുപോയി. ഒരിക്കലും തനിക്ക് അതൊരു മോശം അനുഭവമായിരുന്നില്ല എന്നും അനിഖ പറയുന്നു.