ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സ്; 10മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ  സന്തോഷ് ഈപ്പൻ അറസ്റ്റിൽ;  ഇ.ഡിയുടെ ആരോപണം ഇങ്ങനെ…

 
കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ ഇ​ന്ന് കൊ​ച്ചി​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ അ​റ​സ്റ്റ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നാ​യി​രു​ന്നു യൂ​ണി​ടാ​ക് ഉ​ട​മ​യാ​യ സ​ന്തോ​ഷ് ഈ​പ്പ​ൻ.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ ഇ​ഡി ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​ന്ന​ലെ ഇ​യാ​ളെ പ​ത്തു മ​ണി​ക്കൂ​റോ​ളം കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

അ​തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ സ്വ​പ്ന സു​രേ​ഷ് ന​ൽ​കി​യ മൊ​ഴി​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ സ​ന്തോ​ഷ് ഈ​പ്പ​ൻ യു​എ​ഇ കോ​ണ്‍​സു​ൽ ജ​ന​റ​ൽ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് കോ​ഴ ന​ൽ​കി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി സം​ഭാ​വ​ന ന​ൽ​കി​യ 18.5 കോ​ടി രൂ​പ​യി​ൽ 3.8 കോ​ടി രൂ​പ ഡോ​ള​റാ​ക്കി കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത് സ​ന്തോ​ഷ് ഈ​പ്പ​നാ​ണെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment