തിരുവനന്തപുരം: കെഎസ്ആർടിസി ബസിനകത്ത് വച്ച് കോളജ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ.
മുരുക്കുംപുഴ സ്വദേശി വിനോദ്കുമാർ (45) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറുപ്പെട്ട ബസ് ശ്രീകാര്യത്ത് എത്തിയപ്പോഴാണ് യുവാവ് അതിക്രമം കാട്ടിയത്.
ഇന്നലെ രാവിലെ ആയിരുന്നു സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിൽ നിന്നിറങ്ങി ഓടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയും കണ്ടക്ടറും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.