തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ പോലീസ് അന്വേഷണത്തിന് ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനം.
എംഎൽഎമാരുടെയും നിയമസഭാ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനും സംഘർഷവുമായി ബന്ധപ്പെട്ട സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും മ്യൂസിയം പോലീസ് നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നു.
അനുമതി നൽകി പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നു പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പോലീസിന്റെ അപേക്ഷയിൽ ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്ത്.
സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍ഡ് വാർഡും ഭരണപക്ഷ എംഎൽഎമാരായ എച്ച്.
സലാമിനെതിരെയും സച്ചിൻദേവിനെതിരെയും ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും കേസെടുത്തിരുന്നു. പ്രതിപക്ഷ എംഎൽഎ സനീഷ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
വാച്ച് ആൻഡ് വാർഡ് ഷീനയുടെ പരാതിയിൽ ഉമ തോമസ്, കെ.കെ. രമ, പി.കെ. ബഷീർ, സനീഷ്കുമാർ ഉൾപ്പെടെ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.