സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ഇയാള്‍ സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു.
അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്.
പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്.
കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.
തന്റെ തല താന്‍ ചില്ലില്‍ ഇടിച്ച് പൊട്ടിച്ചതാണെന്നും പ്രതി പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്.