അമേരിക്കൻ നടി അമാൻഡ ബൈൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
തെരുവിൽ നഗ്നയായി അലഞ്ഞുനടന്ന നടിയെ കണ്ട ആരാധകർ ഒന്നടങ്കം ഞെട്ടി. ബൈപോളാർ ഡിസോർഡർ എന്ന രോഗം ബാധിച്ച അമാൻഡയുടെ മാനസിക നില കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ മോശം അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം തെരുവിലൂടെ നഗ്നയായി നടന്ന നടി ഒരു കാറിന് മുന്നിലേക്ക് ചാടുകയും താൻ ചില പ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ആ ഡ്രൈവറോട് പറയുകയും ചെയ്തു.
ഇതിന് ശേഷം താൻ നഗ്നയായി റോഡിൽ നിൽക്കുകയാണെന്ന് മനസിലായ ഉടൻ തന്നെ 911 എന്ന വനിതാ ഹെൽപ്പ് ലൈനിൽ സ്വയം വിളിച്ചു.
ഉടൻ തന്നെ പോലീസ് എത്തി അമാൻഡയെ കൂട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
കുറച്ചുകാലമായി അമാൻഡ കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. TMZ ടാബ്ലോയിഡിന്റെ റിപ്പോർട്ട് അനുസരിച്ച്, അമാൻഡ ഇപ്പോഴും ആശുപത്രിയിലാണ്.
അമാൻഡയ്ക്ക് ഒരുതരത്തിലുള്ള ഉപദ്രവവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. റോഡിൽ അലഞ്ഞുതിരിയുമ്പോൾ താരത്തിന് അപകടമൊന്നും സംഭവിച്ചിരുന്നില്ല.
തന്റെ കുടുംബവുമായി അമാൻഡ ബന്ധപ്പെട്ടിരുന്നില്ല. കൃത്യസമയത്ത് മരുന്ന് കഴിക്കാറില്ലെന്നും പലപ്പോഴും വന്യമായി പെരുമാറാറുണ്ടെന്നും നടിയുടെ മുൻ കാമുകൻ പോൾ മൈക്കൽ പറഞ്ഞു.
2022 ഡിസംബറിലാണ് അമൻഡയും പോളും വേർപിരിഞ്ഞത്. 36 വയസുകാരി അമാൻഡയ്ക്ക് 2013 മുതൽ ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് നടിയുടെ അമ്മ പറഞ്ഞിരുന്നുവെങ്കിലും ഇരുവരുടെയും വേർപിരിയലിന് പിന്നാലെയാണ് മാനസികനില മോശമായതെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
പേപ്പർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ മയക്കുമരുന്നിന് അടിമയാണെന്ന് അമാൻഡ പറഞ്ഞിരുന്നു.
ബാലതാരമായാണ് അമാൻഡ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയത്. നിക്കലോഡിയൻ കോമഡി സ്കെച്ച് സീരീസായ ഓൾ ദാറ്റിലൂടെയാണ് ശ്രദ്ധ നേടിയത്.
ഇതിന് ശേഷം ദി അമാൻഡ ഷോ എന്ന പരിപാടിയിലും പ്രത്യക്ഷപ്പെട്ടു. രണ്ട് യംഗ് ആർട്ടിസ്റ്റ് അവാർഡുകളും അമാൻഡ സ്വന്തമാക്കിയിട്ടുണ്ട്.