ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി തുടങ്ങിയവർ പങ്കെടുത്തു.
വിവാഹം സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂർ വച്ച് നടക്കും. മേപ്പടിയാൻ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദനെ തന്നെ നായകനാക്കി ഒരുക്കുന്ന പപ്പയാണ് വിഷ്ണുവിന്റെ അടുത്ത ചിത്രം.