കൊച്ചി: ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇതേ ആശുപത്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ശ്രീജിത്ത്(38) ആണ് പിടിയിലായത്.
തൃപ്പൂണിത്തറയിലെ എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് റൂമില്‍ എത്തിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കുതറി ഓടിയതിനാല്‍ നഴ്സ് രക്ഷപ്പെട്ടു.ഇതോടെ പ്രതിയും ആശുപത്രി വിട്ടു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ ഇയാള്‍ നഴ്സിനെ ഭീഷണിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ചശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ നഴ്സിനോട് പറഞ്ഞു.
ഇതോടെ നഴ്സ് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.