ജിയോയ്ക്കു പിന്നാലെ സിനിമാലോകവും! സിം എടുക്കാന്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ നല്കിയ അപേക്ഷ വൈറലാകുന്നു!

pppരാജ്യത്ത് മൊബൈല്‍ വിപ്ലവത്തിന് തിരികൊളുത്തി റിലയന്‍സ് ജിയോയുമായി എത്തിയപ്പോള്‍ സിം സ്വന്തമാക്കാനാണുള്ള തിരക്കിലാണ് ഉപഭോക്താക്കള്‍. സാധാരണക്കാര്‍ മാത്രമല്ല സിനിമാക്കാരും റിലയന്‍സ് ജിയോ സിമ്മിന്റെ പിറകിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വരെ അപേക്ഷ സമര്‍പ്പിച്ചതായി ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു.

ജിയോ സിം വരിക്കാരിയാവാനുള്ള പ്രിയങ്ക ചോപ്രയുടെ അപേക്ഷാ ഫോമിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രിയങ്കയുടെ ഫോട്ടോയും പേരും, മറ്റ് വിവരങ്ങളും, ഒപ്പും അടങ്ങുന്ന ഈ ഫോമിന് പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. എന്തായാലും ബോളിവുഡിലെ ജിയോ തരംഗം ആഞ്ഞുവീശുകയാണെന്നു വ്യക്തം.

Related posts