അവന്‍റെ ഉപദ്രവം സഹിക്കാൻ പറ്റാത്തതിലുമധികം; കോ​ഴി​ക്കോ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ റ​ഷ്യ​ൻ യു​വ​തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ റ​ഷ്യ​ൻയു​വ​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് യു​വ​തി മ​ട​ങ്ങി​യ​ത്. ത​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​സ്പോ​ർ​ട്ട് പ്ര​തി ആ​ഖി​ൽ ന​ശി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ മൊ​ഴി.

എ​ന്നാ​ൽ പാ​സ്പ്പോ​ർ​ട്ടി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നി​ല്ല. വീ​ട്ടി​ൽനി​ന്ന് ല​ഭി​ച്ച പാ​സ്പ്പോ​ർ​ട്ട് ആ​ഖി​ലി​ന്‍റെ പി​താ​വ് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

താ​ത്കാ​ലി​ക പാ​സ്പോ​ർ​ട്ടി​ന് ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് ല​ഭി​ച്ച​ത്.​ പ്ര​തി കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ ആ​ഖി​ലി​നെ (27) ര​ണ്ട് ദി​വ​സം മു​ൻ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ആ​ൺ സു​ഹൃ​ത്തി​ന്‍റെ പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. ആ​ഖി​ലി​ൽനി​ന്ന് ലൈം​ഗി​ക പീ​ഡ​ന​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യെ​ന്ന് യു​വ​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment