രാജകുമാരി: അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള വനംവകുപ്പ് നടപടിയുടെ സ്റ്റേ ഹൈക്കോടതി നീക്കാത്തതിൽ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എട്ട് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.
വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
മൂന്ന് ദിവസത്തിനകം കോടതി നിർദേശിച്ച വിദഗ്ധസമിതി റിപ്പോർട്ട് തയാറാക്കും. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതുവരെ ദൗത്യസംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും.
അരിക്കൊന്പൻ ദൗത്യം പൂർത്തീകരിക്കാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.