കെ.​കെ.​ ര​മയ്ക്ക് ‘പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​’ളു​ടെ വധഭീ​ഷ​ണി‘എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ’;നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്


കോ​ഴി​ക്കോ​ട്: ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ എ​എ​ല്‍​എയ്ക്കു വീണ്ടും വ​ധ​ഭീ​ഷ​ണി​ക്കത്ത്്‍. പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​ളു​ടെ പേ​രി​ലു​ള്ള ഭീ​ഷ​ണി​ക്ക​ത്ത് ര​മ ഡി​ജി​പി​ക്ക് കൈ​മാ​റി​. നി​യ​മ​സ​ഭ​യി​ല്‍ ഇ​ട​ത് എം​എ​ല്‍​എ​മാ​രു​ടെ കൈ​യേ​റ്റ​ത്തി​ല്‍ കൈ​ഒ​ടി​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണ് ര​മ.

“എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ. കൈ​ഒ​ടി​ഞ്ഞു, കാ​ലൊ​ടി​ഞ്ഞു എ​ന്നെല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ന്‍ നോ​ക്കു​ക​യാ​ണ് അ​ല്ലെ. നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്.

കേ​സ് പി​ന്‍​വ​ലി​ച്ച മാ​പ്പു​പ​റ​യു​ക”- അ​ടു​ത്ത​മാ​സം 20ന​കം ഒ​രു തീ​രു​മാ​നം ന​ട​പ്പാ​ക്കു​ം.​ ഭ​ര​ണം പോ​യാ​ലും ത​ര​ക്കേ​ടി​ല്ല’ -ക​ത്തി​ല്‍ പ​റ​യു​ന്നു.

ര​മ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ഇ​താ​ദ്യ​മ​ല്ല. ഇ​തി​നു​മു​മ്പും ഇ​ത്ത​രം ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ വ​ന്നി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് എ​ന്‍. വേ​ണു പ​റ​ഞ്ഞു.

ഈ ​പ​രാ​തി​യ​ലും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​സ​ഭാ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ലെ ആ​വ​ശ്യം.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ര​മ​യ്ക്ക് പ​രിക്കേ​റ്റ​ത്. കൈ ​പൊ​ട്ടി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ച് കൈ​ക്ക് പ്ലാ​സ്റ്റ​റി​ട്ടു.

എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ​മാ​ണെ​ന്നും കൈ ​പൊ​ട്ടി​യി​ട്ടി​ല്ലെ​ന്നും കാ​ണി​ച്ച് സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ ര​മ​യ്ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി.​

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ പ​രി​ക്ക് വ്യാ​ജ​മാ​ണെ​ന്ന നി​ല​പാ​ട് എ​ട​ത്ത​ത് സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍​ക്ക് ക​രുേ​ത്ത​കി. വ്യാ​ജ എ​ക്‌​സ്‌​റേ ദൃ​ശ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​ചാ​ര​ണം.

സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​ക്കെ​തി​രേ ര​മ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ സ​ച്ചി​ന്‍​ദേ​വ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ സൈ​ബ​ര്‍ കേ​സ് ന​ല്‍​കു​ന്ന​തി​ന് ര​മ നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഭീ​ഷ​ണി​ക്ക​ത്ത്. നി​യ​മ​സ​ഭ​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​മ​യു​ടെ കൈ​ക്ക് എ​ട്ട് ആ​ഴ്ച പ്ലാ​സ്റ്റ​റി​ട​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment