തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസാണ് നിലവിൽ വരുന്നത്.
വില വർധനവിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ സർക്കാരിന് 1,000 കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധന വില വർധിക്കുന്നതോടെ അവശ്യ വസ്തുക്കൾക്കും വിലക്കയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.