ഇരിക്കൂർ: വിവാഹവാഗ്ദാനം നൽകി ദുബായിയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഉത്തർ പ്രദേശ് സ്വദേശിക്കെതിരേ ഇരിക്കൂർ പോലീസ് കേസെടുത്തു.
ബ്ലാത്തൂർ കല്യാടിനടുത്തുള്ള 35 കാരിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി നദീം ഖാനെ(25)തിരെയാണ് കേസെടുത്തത്.
ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി യുപി സ്വദേശിമായി പരിപയപ്പെടുന്നത്. പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് യുവതി നാട്ടിലെത്തി പരാതി നൽകിയത്. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.