ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളിയായ അധ്യാപകനെതിരെ കേസെടുത്തു.
മറ്റു മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും പരാതികളുണ്ട്. രുക്്മണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളജിലെ അസി. പ്രൊഫസറായ ഹരിപത്മനെതിരെയാണ് കേസെടുത്തത്.
അതോടൊപ്പം സജിത് ലാല്‍, സായ് കൃഷ്ണന്, ശ്രീനാഥ് എന്നീ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും നൂറോളം പരാതികളാണ്് തമിഴ്നാട് വനിതാ കമ്മീഷന് ലഭിച്ചത്.
മലയാളി അധ്യാപകനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. ഇതില്‍ ഹരിപത്മനെതിരെ സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അധ്യാപകന് തനിക്ക് അശ്ളീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ നാല് അധ്യാപകര്‍ക്കെതിരെ പരാതിയുമായി തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചത്.