ഒ​പ്പം ഭാ​ര്യ​മാ​ത്രം ! ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നും ഉ​ണ്ടാ​വി​ല്ല ! അ​സു​ഖം വ​ന്ന​പ്പോ​ള്‍ പ​ഠി​ച്ച​ത് വ​ലി​യൊ​രു പാ​ഠ​മെ​ന്ന് മി​ഥു​ന്‍ ര​മേ​ശ്…

അ​ഭി​നേ​താ​വ്, അ​വ​താ​ര​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് മി​ഥു​ന്‍ ര​മേ​ശ്. റേ​ഡി​യോ ജോ​ക്കി​യാ​യും താ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് മി​ഥു​നും കു​ടും​ബ​വും. മ​ക​ള്‍ ത​ന്‍​വി​യും ഭാ​ര്യ ല​ക്ഷ്മി മേ​നോ​നും സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

പ​ല വി​ഷ​യ​ങ്ങ​ളി​ലും ല​ക്ഷ്മി ത​ന്റെ നി​ല​പാ​ടും ശ​ക്ത​മാ​യി തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ബെ​ല്‍​സ് പാ​ള്‍​സി എ​ന്ന രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു താ​രം.

മു​ഖ​ത്തി​ന്റെ ഒ​രു വ​ശം കോ​ട​ല്‍ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് നാ​ള​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ത​ന്റെ പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്റെ രോ​ഗ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മി​ഥു​ന്‍. താ​ന്‍ ഇ​തേ അ​സു​ഖം വ​ന്ന ഒ​ത്തി​രി പേ​രോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഓ​രോ​സ​മ​യ​മാ​ണ് ഈ ​രോ​ഗ​മു​ക്തി​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കു​മെ​ന്നും സ്ട്രോ​ക്ക് പോ​ലെ​യാ​ണ് ഇ​തി​ന്റെ ല​ക്ഷ​ണ​മെ​ന്നും മി​ഥു​ന്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​യാ​ലേ ഇ​ത് സ്ട്രോ​ക്കാ​ണോ അ​ല്ല​യോ എ​ന്ന​റി​യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.

അ​സു​ഖം വ​ന്ന​പ്പോ​ള്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ഭാ​ര്യ​യാ​ണ്, അ​വ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കാ​ണു​ന്ന​ത് പോ​ലെ​യ​ല്ലെ​ന്നും ത​ന്റെ ഫി​സി​യോ തെ​റാ​പ്പി മു​ഴു​വ​ന്‍ ചെ​യ്ത​ത് അ​വ​ളാ​ണെ​ന്നും മി​ഥു​ന്‍ പ​റ​യു​ന്നു.

ഒ​രു ആ​പ​ത്ത് വ​രു​മ്പോ​ഴാ​ണ് ആ​രൊ​ക്കെ കൂ​ടെ​യു​ണ്ടാ​വു​മെ​ന്ന് അ​റി​യു​ക. ബ​ന്ധു​ക്ക​ളും കൂ​ട്ടു​കാ​രു​മൊ​ന്നും അ​ടു​ത്ത് നി​ല്‍​ക്കാ​നു​ണ്ടാ​വി​ല്ലെ​ന്നും ഭാ​ര്യ​യ്ക്ക് ഭ​ര്‍​ത്താ​വും ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യും മാ​ത്ര​മേ അ​പ്പോ​ള്‍ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും മി​ഥു​ന്‍ പ​റ​ഞ്ഞു.

പ​ക്ഷേ ത​ന്നെ ഒ​ത്തി​രി പേ​ര്‍ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ത​നി​ക്ക് മ​ന​സ്സി​ലാ​യി എ​ന്നും മി​ഥു​ന്‍ പ​റ​യു​ന്നു.

അ​മ്പ​ല​ത്തി​ല്‍ പോ​യി പ്രാ​ര്‍​ത്ഥി​ച്ച് പ്ര​സാ​ദ​വു​മാ​യി ചി​ല​ര്‍ വ​ന്നു. ചി​ല​ര്‍ വി​ളി​ച്ച് ന​ക്ഷ​ത്ര​മൊ​ക്കെ ചോ​ദി​ച്ച് വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​വെ​ന്നും സി​നി​മ​യി​ലു​ള്ള​വ​രും ത​ന്നെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​രു​ന്നു​വെ​ന്നും മി​ഥു​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment