കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത; ജനങ്ങൾ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​. 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തിൽ കാറ്റുണ്ടാകും. മുന്നറിയിപ്പുമായി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് .

ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ടെ സാ​​ധ്യ​ത മു​ന്‍​നി​ര്‍​ത്തി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

ഇ​ടി​മി​ന്ന​ല്‍ ല​ക്ഷ​ണം ക​ണ്ടാ​ല്‍ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്ക​രു​ത്. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം.​ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സി​ലോ, മു​റ്റ​ത്തോ പോ​ക​രു​ത്. ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ലും നി​ല്‍​ക്ക​രു​ത്. ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നും കു​ളി​ക്കാ​നും ഇ​റ​ങ്ങ​രു​ത്.

ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ അ​തി​നു​ള്ളി​ല്‍ തു​ട​ര​ണം. വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​ത്. സൈ​ക്കി​ള്‍, ബൈ​ക്ക്, ട്രാ​ക്ട​ര്‍ എന്നീ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment