സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു.
ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിനായി അമേരിക്കയിലും സൗദിയിലുമാണ് സന്ദർശനം നടത്തുക.
ജൂണിലാണ് അമേരിക്കയിലെ സമ്മേളനം. സെപ്റ്റംബറിൽ സൗദിയിലും സമ്മേളനം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യൻ പര്യടനം നടത്തിയിരുന്നു.