സീമ മോഹന്‍ലാല്‍
കൊച്ചി: കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായി.
സര്‍വകാല റിക്കാര്‍ഡാണിത്. മാര്‍ച്ച് 18നും ഏപ്രില്‍ നാലിനും ഗ്രാമിന് 5,530 രൂപയായിരുന്നു. ഈ റിക്കാര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്.
നിലവില്‍ സ്വര്‍ണം 2021 ഡോളറിലാണ്. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷത്തിനടുത്താണ്.അന്താരാഷ്ട്ര സ്വര്‍ണ വില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. ‘
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകള്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
അമേരിക്കയിലെ ബാങ്കിംഗ് മേഖല ഇപ്പോഴും തകര്‍ച്ചയിലാണ്. നിലവിലെ പ്രതിസന്ധി തുടരുമ്പോള്‍ ഭാവിയില്‍ സാമ്പത്തിക നയത്തില്‍ സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്ന സൂചനകളാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.
എക്കാലത്തെയും ഉയര്‍ന്ന വിലയായ 2078 ഡോളര്‍ കടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.. ഇന്ന് വൈകിട്ട് ഏഴിന് യുഎസ് വിപണി തുറക്കുമ്പോള്‍ സാങ്കേതികമായി 2035 ഡോളര്‍ കടന്നാല്‍ 2056 ലേക്ക് ഇത് എത്താം, എങ്കിൽ മാത്രമേ 2078 കടക്കാന്‍ സാധ്യതയുള്ളു.