അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വിസ്സീപൂർ സിനിമ നഷ്ടപ്പെട്ടതിനെ കുറിച്ച് നടനും ബി.ജെ.പി നേതാവുമായ രവി കിഷൻ.
കൂടാതെ സിനിമയിൽ താരമൂല്യം കൂടിയതോടെ അഹങ്കാരം വർധിച്ചുവെന്നും പഴയ കാലത്തെ സിനിമ ഓർമ പങ്കുവെച്ചു കൊണ്ട് പറഞ്ഞു.
ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രവി കിഷനോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നു അദ്ദേഹം കുളിക്കാൻ പാലു കിടിക്കാൻ റോസപ്പൂവ് മെത്തയുമൊക്കെ ചോദിക്കും’ എന്ന നിർമാതാവിന്റെ വാക്കുകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
ആ സമയത്ത് എന്നെ വലിയ താരമായിട്ടായിരുന്നു ഞാൻ കണ്ടിരുന്നത്. പാലിൽ കുളിക്കുകയും റോസപ്പൂവിന്റെ ഇതളിൽ കിടന്ന് ഉറങ്ങുകയും ചെയ്യുമായിരുന്നു.
ഇതൊക്കെ വലിയ കാര്യമാണെന്നാണ് ഞാൻ വിചാരിച്ചത്. പാലിൽ കുളിച്ചാൽ ആളുകൾ അതിനെ കുറിച്ച് സംസാരിക്കുമെന്നാണ് ഞാൻ കരുതിയത്. ഈ കാരണം കൊണ്ട് തനിക്ക് അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വിസ്സീപൂർ നഷ്ടമായി.
ഒന്നുമില്ലായ്മയിൽനിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്പോൾ മനസ് പിടിവിട്ടുപോകും. പ്രത്യേകിച്ച് മുംബൈ പോലെയുള്ള നഗരത്തിന് ആരെയും ഭ്രാന്തനാക്കാൻ കഴിയും.
എനിക്കെന്റെ നിയന്ത്രണം നഷ്ടമായി. എന്നാൽ ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത ശേഷം ജീവിതം ആകെ മാറി. പഴയ രീതിയിലേക്ക് തിരിച്ചെത്തി- രവി കിഷൻ പറഞ്ഞു.