ശരീരത്തില്‍ നിന്ന് ഞൊടിയിടയില്‍ വല ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഏക ജീവി കോമിക് കഥാപാത്രമായ സ്പൈഡര്‍മാനാണ്.
എന്നാല്‍ സ്പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ശരീരത്തില്‍ നിന്ന് വലപുറപ്പെടുവിക്കുന്ന വിചിത്രജീവിയുടെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സ്പൈഡര്മാന് സാമൂഹിക നന്മയ്ക്കായാണ് ഈ ചെറുവിര വലതുപ്പുന്നത് ഇരതേടാന്‍ വേണ്ടിയാണെന്നതാണ് ഇവയുടെ പ്രത്യേകത.
ദൃശ്യത്തില്‍ കൈപ്പത്തിയിലൂടെ ഇഴഞ്ഞു കയറുന്ന ജീവി വലതുപ്പുന്നത് കാണാം. ഓഡ്ലി ടെറിഫൈയിങ് എന്ന ട്വിറ്റര്‍ പേജിലാണ് വിചിത്ര വിരയുടെ ദൃശ്യം പങ്കുവച്ചത്.
ചുവന്നുരുണ്ടിരിക്കുന്ന ഈ വിരയും ഇരതേടാനായി അതു സ്വീകരിക്കുന്ന വ്യത്യസ്തമായ മാര്‍ഗവും ഒരു ഭീകര ഇമേജാണ് ഈ വിരക്ക് നേടിക്കൊടുക്കുന്നത്.
ഈ മറൈന്‍ റിബണ്‍ വേം ഇനത്തില്‍പ്പെടുന്നതാണ് ഈ ജീവി. മനുഷ്യരിലെ ശ്വാസകോശത്തിനു സമാനമായ ഒരു അവയവമാണ് ഇവയുടെ ഈ വലതുപ്പലിനു പിന്നിലെന്നാണ് നോര്‍ത്ത് കാരോലൈന യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.
ഇരയുടെ സാമീപ്യമറിയുമ്പോള്‍ ഈ വിരയുടെ ഉള്ളില്‍ നടക്കുന്ന ചില ശാരീരിക പ്രക്രിയകള്‍ മൂലം ശ്വാസകോശത്തിനു സമാനമായ അവയവത്തിനു സമ്മര്‍ദ്ദമുണ്ടാവുകയും അത് വെളുത്ത വലപോലെയുള്ള ഉറ പുറത്തേക്കിടുകയും ചെയ്യും.
വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ വെളുത്ത വല പ്രാണിയുടെ ശരീരത്തില്‍ നിന്ന് വെളിയില്വരുകയുള്ളൂ.
ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ഇവ സ്വയം തന്നെ ശരീരത്തിനുള്ളിലെക്ക് വലിഞ്ഞുപൊയ്ക്കൊള്ളും. ഇരകള്‍ ആ ഉറയില്പെട്ട് വിരയുടെ വയറ്റിലെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം.
കടലൊച്ചുകളെയും കക്കകളെയും മറ്റ് വിരകളെയുമൊക്കെ ഇത്തരത്തില്‍ ഇവ ഭക്ഷണമാക്കാറുണ്ട്. ഈ വിര കൃത്യമായി ഏതുവിഭാഗത്തില് പെടുന്നു എന്നു നിര്‍ണയിച്ചിട്ടില്ല.
ഒരു പക്ഷേ ഇത് മറൈന്‍ റിബണ്‍ വേംല് പെടുന്നതാണെങ്കില്ക്കൂടി അതില്‍ തന്നെ 900 മുതല്‍ 1400 വരെ ഉപവിഭാഗങ്ങള്‍ ഉണ്ടെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.